29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
kerala sir

 Kerala SIR hearing  മാസങ്ങള്‍ നീണ്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) അവസാന ഘട്ടവും പൂര്‍ത്തിയാകുന്നു. എസ്ഐആറില്‍ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടികയില്‍ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂര്‍ത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്ഐആര്‍ നടപ്പാക്കുന്നതില്‍ കേരളം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്; പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയായി; മരണത്തിന് തൊട്ടു മുമ്പും പീഡിപ്പിച്ചു

ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന പുറത്തായത്. ഇതില്‍ 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരാണ്. 33,450 പേര്‍ താമസം മാറിയവരാണ്. 4,217 പേര്‍ എന്യൂമേറഷന്‍ സമയ പരിധിയില്‍ മരിച്ചവരാണ്.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടായിരിക്കുമെന്നും ഇതിനായി ബിഎല്‍ഒമാരെയോ ഇആര്‍ഒമാരെയോ സമീപിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement