എറണാകുളം ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനില്‍ എത്തിക്കുകയും ആയിരുന്നു.
|
സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന KSRTC ബസില്‍ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു.
പിന്നീട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. KSRTC ജീവനക്കാര്‍ പ്രതിയെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




