23
Feb 2026
Mon
23 Feb 2026 Mon
man committed suicide attempt ater wife arrested for theft dies

ബസ് യാത്രയ്ക്കിടെ മോഷണം നടത്തി ഭാര്യ ജയിലായതിന്റെ നാണക്കേട് മൂലം ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര റഫീഖ് മന്‍സിലില്‍ റഫീഖാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 16നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലില്‍നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സില്‍ നിന്നു കുഞ്ഞിന്റെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണക്കൊലുസ് സബീന മോഷ്ടിക്കുകയായിരുന്നു. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസിന് സബീനയില്‍ സംശയം തോന്നിയതിനാല്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കഴിഞ്ഞവര്‍ഷം അഞ്ചലില്‍ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.

ALSO READ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍