സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നു കേരളം എന്നാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് കെട്ടിടമായ സേവാ തീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
|
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിഭജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്. 2024 ജൂണ്‍ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രപതി കേരള (പേര് മാറ്റ) ബില്‍, 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും. സംസ്ഥാന നിയമസഭയുടെ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



