03
Mar 2026
Mon
03 Mar 2026 Mon
woman committed suicide after astrolger predicts short life for groom

പ്രതിശ്രുതവരന് ജ്യോല്‍സ്യന്‍ അല്‍പ്പായുസ് പ്രവചിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു എംഇഐ ലേഔട്ടില്‍ താമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ കാമുകനെ വിവാഹംകഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യന്‍ പ്രതിശ്രുത വരന് അല്‍പ്പായുസ്സ് പ്രവചിച്ചത്. ഇതിനുള്ള പരിഹാരക്രിയകള്‍ നടത്തുന്നതിനിടെയാണ് വിദ്യാജ്യോതി ജീവനൊടുക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയ വിവാഹത്തിന് വീട്ടുകാര്‍ ആദ്യം എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് ഇവര്‍ സമ്മതിക്കുകയും ജാതകപ്പൊരുത്തം നോക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും ജാതകം പരിശോധിച്ചയാള്‍ പ്രതിശ്രുതവരന് അല്‍പ്പായുസ്സാണെന്നാണ് ജോത്സ്യന്‍ അറിയിച്ചത്. പരിഹാരമായി ജോത്സ്യന്‍ 9 ദിവസം നീളുന്ന പൂജകളും ആരംഭിച്ചിരുന്നു.
എട്ടാംദിവസത്തെ ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച വിദ്യാജ്യോതി തൂങ്ങിമരിക്കുകയായിരുന്നു. ഏറെ സമയം വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ബന്ധുക്കള്‍ മുറിയുടെ വാതില്‍പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് യുവതിയെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ALSO READ: മൂന്ന് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടത് കുവൈത്ത് സൈന്യം; സ്ഥിരീകരിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്