09
Mar 2026
Sun
09 Mar 2026 Sun
21 soldiers killed in Iran attack against US base in Bahrain

ബഹ്‌റയ്‌നിലെ യുഎസ് നാവിക ആസ്ഥാനത്തിനു നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടതായി ടെഹ്‌റാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. മനാമയിലെ ജുഫൈറയിലെ യുഎസ് നേവിയുടെ അഞ്ചാം ഫ്‌ളീറ്റാണ് ഇറാന്‍ ആക്രമിച്ചു തകര്‍ത്തത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ കുവൈത്തിലെ സൈനിക താവളത്തിനു നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. യുഎസും ഇസ്രായേലും സംയുക്തമായി ഇറാനു നേരെ നടത്തുന്ന ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്‍ ഗള്‍ഫ് മേഖലയിലെ യുഎസിന്റെ വിവിധ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം നടത്തുന്നത്.

യുഎസ് സൈനികതാവളങ്ങള്‍ ഒഴിവാക്കുന്നതു വരെ അയല്‍രാജ്യങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അയല്‍ രാജ്യങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളില്‍ മാപ്പ് ചോദിച്ചെങ്കിലും ഈ രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ഇറാന്‍ പിന്നീട് വിശദീകരിച്ചിരുന്നു.

ALSO READ: കുവൈത്തിലെ യുഎസ് സൈനിക താവളം നശിപ്പിച്ചതായി ഇറാന്‍