തുടര്‍ച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് റെക്കോഡ് സമ്മാനത്തുകയുമായി ബിസിസിഐ. 131 കോടി രൂപയാണ് ടീം അംഗങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. 2024ല്‍ കപ്പ് നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിന് 125 കോടി രൂപയായിരുന്നു ബിസിസിഐ നല്‍കിയത്. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു രോഹിതും സംഘവും കപ്പുയര്‍ത്തിയത്.
|
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കിയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം കിരീടം ചൂടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി രണ്ടുതവണ വിജയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇന്ത്യ നേടിയത്. സഞ്ജു സാംസണ്‍(89), അഭിഷേക് ശര്‍മ(52), ഇഷാന്‍ കിഷന്‍(54), ശിവം ദുബേ(8 പന്തില്‍ 26*)എന്നിവരുടെ മികവില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സായിരുന്നു ഇന്ത്യ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ 159 റണ്‍സില്‍ ന്യൂസിലാന്‍ഡ് ഓള്‍ഔട്ടാവുകയും ചെയ്തു.


