12
Mar 2026
Thu
12 Mar 2026 Thu
g sudhakaran

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അമ്പലപ്പുഴ മണ്ഡലത്തിലാണ് സുധാകരന്‍ മത്സരിക്കുക. പാര്‍ട്ടി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ഇന്ന് ജി സുധാകരന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുസ്വതന്ത്രനായാണ് സുധാകരന്‍ മത്സരിക്കുക. സംഘടനകള്‍ക്ക് തന്നോട് അനുഭാവമുണ്ടെങ്കില്‍ പിന്തുണക്കാമെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിക്കുക. അതേ സമയം സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

സിപിഐഎമ്മിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയോ ആക്ഷേപങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാവും സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തുക. ഇക്കാര്യം ഇന്നലെ തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം.