15
Mar 2026
Sun
15 Mar 2026 Sun
two youths dies in car accident while shooting reel

അമിതവേഗതയില്‍ കാറോടിച്ച് റീല്‍സെടുക്കുന്നതിനിടെ രണ്ടു യുവാക്കള്‍ അപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ജേത്പുറില്‍ ശനിയാഴ്ചയാണ് സംഭവം. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹ്യുണ്ടായി വെര്‍ണ കാറാണ് അപകടത്തില്‍ പെട്ടത്. 120 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുകയും ഈ ദൃശ്യം അവധ് തിവാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചായിരുന്നു അവധ് തിവാരിയുടെ കാറോടിക്കല്‍. കാറിന്റെ പിന്‍ സീറ്റിലിരുന്നയാള്‍ പകര്‍ത്തിയ വീഡിയോയിലാണ് ഈ ദൃശ്യമുള്ളത്.

നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അവധ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ദേവരാജ് ഗോസായി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഇവരുടെ മറ്റൊരു സുഹൃത്തായ അക്ഷയ് പ്രവീണ്‍ഭായി വഗേല ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

ALSO READ: കരുനാ​ഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു