02
Mar 2026
Tue
02 Mar 2026 Tue
IRGC arrested 10 foreigners for spying

യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ നേരിടുന്ന ഇറാന്‍ 10 ചാരന്മാരെ പിടികൂടി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിനല്‍കി വന്ന വിദേശികളെയാണ് ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പിടികൂടിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ ആണ് പിടിയിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തസ് നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതേസമയം പിടിയിലായിരിക്കുന്നവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നു വ്യക്തമല്ല.

കഴിഞ്ഞദിവസങ്ങളിലും നിരവധി പേര്‍ ചാരവൃത്തി നടത്തിയതിന് പിടിക്കപ്പെട്ടിരുന്നു.

ALSO READ: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍; പിടിവീണത് നോമ്പ് തുറക്കാനെത്തിയപ്പോള്‍