28
Mar 2026
Sat
28 Mar 2026 Sat
Thiruvananthapuram native man dies in Israel

തിരുവനന്തപുരം സ്വദേശി ഇസ്രായേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ് എസ് ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിര്‍മാണത്തൊഴിലാളിയായ സുരേഷിന്റെ മരണവിവരം സുഹൃത്തുക്കളാണ് വീട്ടില്‍ വിളിച്ചറിയിച്ചത്. അതേസമയം എങ്ങനെയാണ് സുരേഷ് മരിച്ചതെന്ന വിവരം ലഭ്യമായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസ സ്ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് സുരേഷ് ബന്ധുക്കള്‍ക്ക് അവസാനം അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് സുരേഷ് ഇസ്രയേലിലലെത്തിയത്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.

യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസിന്റെ സൈനിക താവളങ്ങളിലും കനത്ത ആക്രമണം നടത്തിവരികയാണ്. ഇതിനിടെയാണ് സുരേഷിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. നൂറുകണക്കിന് പേര്‍ക്ക് ഇസ്രായേലില്‍ ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റുവെന്ന് ഇസ്രായേല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ടെല്‍ അവീവില്‍ അടക്കം കനത്ത നാശനഷ്ടം ഇറാന്‍ ആക്രമണത്തില്‍ സംഭവിച്ചുവെന്നാണ് ഇവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍.

ALSO READ: പ്രസവത്തിന് അക്യുപങ്ചര്‍ ചികില്‍സയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക