Flight ticket increase ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാനിടയാക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ എണ്ണ വില വര്‍ധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.
|
വിമാന ഇന്ധനത്തിന്റെ വില ഏപ്രില്‍ 1 മുതല്‍ പരിഷ്‌കരിക്കും. വിലയില്‍ കാര്യമായ വര്‍ധന ഉണ്ടാവുമെന്നാണു കരുതുന്നത്. ഓരോ മാസത്തെയും ആദ്യ ദിവസമാണ് എടിഎഫ് വില നിശ്ചയിക്കുന്നത്. അതിനാല്‍ യുദ്ധത്തിന്റെ ആഘാതം ഏപ്രില്‍ 1 മുതല്‍ പ്രകടമായേക്കാമെന്നും രാം മോഹന്‍ നായിഡു പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
യാത്രാനിരക്ക് അമിതമായി വര്‍ധിക്കുന്നത് തടയാനും യാത്രക്കാരുടെ മേലുള്ള ഭാരം കുറയ്ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സിവില്‍ ഏവിയേഷന്‍, വിദേശകാര്യം, പെട്രോളിയം മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഈ വിഷയത്തില്‍ ഇടപെടുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ ആഭ്യന്തര-രാജ്യാന്തര റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.




