23
Mar 2026
Mon
23 Mar 2026 Mon
BJP seal found in official letter sent to all parties by EC of India

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കമ്മീഷന്റെ സീലിനു പകരം ബിജെപിയുടെ സീല്‍. മാര്‍ച്ച് 22നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇമെയിലായി കത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കത്ത് വിവാദമായതോടെ യുക്തിരഹിതമായ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവരികയും ചെയ്തു. ക്ലറിക്കല്‍ പിഴവിനെ തുടര്‍ന്നാണ് കത്തില്‍ ബിജെപിയുടെ മുദ്ര വന്നതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കറുടെ വിശദീകരണം. പിശക് തിരിച്ചറിഞ്ഞു നേരത്തേ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കമ്മീഷന്‍ നടപടിയെ പരിഹസിച്ച് സിപിഐഎം രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും നിയന്ത്രിക്കുന്നത് ഒരു ശക്തി തന്നെയാണെന്നത് രഹസ്യമല്ലെന്നു പറഞ്ഞ സിപിഐഎം എന്നിരുന്നാലും കുറഞ്ഞപക്ഷം രണ്ട് വ്യത്യസ്ത ഡെസ്‌കുകളുടെ മര്യാദയെങ്കിലും കാണിക്കണമെന്നും എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വോട്ടിങ് മെഷീനില്‍ ഏതു ബട്ടണമര്‍ത്തിയാലും താമര തെളിയുന്നതു പോലെ ഇതുമൊരു ആകസ്മികത മാത്രമാണെന്നും പാര്‍ട്ടി പരിഹസിക്കുന്നു. മാര്‍ച്ച് 21നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു കത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി അയച്ചുനല്‍കിയത്.

ALSO READ:മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു