01
Apr 2026
Wed
01 Apr 2026 Wed
LPG Kerala

Commercial gas cylinder price വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില 195.50 രൂപ വര്‍ധിച്ചു 2078.50 രൂപയായി. പുതിയ വിലനിലവാരം അനുസരിച്ച് കൊല്‍ക്കത്തയില്‍ സിലിണ്ടറിന്റെ വിലയില്‍ 218 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസവും സമാനമായ വില വര്‍ദ്ധനവുണ്ടായത് ചെറുകിട കച്ചവടക്കാരെയും ഹോട്ടലുടമകളെയും സാരമായി ബാധിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതും രാജ്യത്തിന്റെ ഇന്ധന സുരക്ഷയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടാനുള്ള സാധ്യത ഏറി.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലക്കയറ്റം സാധാരണക്കാരെ അടക്കം ബുദ്ധിയമുട്ടിലാക്കുന്നുണ്ട്.

യുദ്ധസാഹചര്യങ്ങള്‍ മുന്‍കൂട്ടി കണക്കിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതും പാചക വാതകമടക്കം വേണ്ടത്ര സംഭരിക്കാതിരുന്നതുമാണ് നിലവില്‍ രാജ്യത്തെ പ്രതിസന്ധിക്കു കാരണമെന്നു വിമര്‍ശനം ഉയരുന്നുണ്ട്.