01
Apr 2026
Wed
മൊബൈല്‍ മോഷണമാരോപിച്ച് പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് അതിഥിതൊഴിലാളികള്‍ അറസ്റ്റിലായി. പെരുമ്പാവൂരിലെ മുടിക്കലില്‍ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണിവര്‍. അസം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്, ഹബീസുദീന്‍, ഹസന് അലി, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടയാളും.
|
പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മര്‍ദനം നടന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 7 മൊബൈല്‍ ഫോണും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.




