04
Apr 2026
Sat
04 Apr 2026 Sat
Director Ranjith arrested over sexual attrocity case

Director Ranjith denied bail യുവനടി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി. രഞ്ജിത്തിന ജാമ്യം നിഷേധിച്ച എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. തൊടുപുഴയില്‍നിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ്ജയിലില്‍ അടച്ചിരുന്നു. ഇവിടെ നിന്നാണ് കോടതിയില്‍ ഹജരാക്കിയത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയില്‍ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

യുവനടിയുടെ പരാതിയെത്തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതും കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. യുവനടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു കസ്റ്റഡി.

സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാര്‍ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാല്‍ തന്നെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് രഞ്ജിത്തും സഹപ്രവര്‍ത്തകരും കണക്ക് കൂട്ടി. സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നല്‍കിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരുന്നു.