കോഴിക്കോട്: കൊടും വേനലില്‍ വെന്തുരുകുകയാണ് കേരളം. രാത്രി കാലങ്ങളില്‍ കിടന്നുറങ്ങണമെങ്കില്‍ എസി ഇല്ലാതെ വയ്യെന്നായി. എന്നാല്‍ കൊല്ലുന്ന കറന്റ് ബില്ല ആലോചിക്കുമ്പോള്‍ തല കറങ്ങും. ഈ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന ചില പൊടിക്കൈകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആവുന്നു. ഉയര്‍ന്ന കറന്റ് ബില്ലിന് കാരണമാകുന്ന എയര്‍ കണ്ടീഷണറുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വെറും രണ്ട് ചിരട്ടയും കുറച്ച് വെള്ളവും ഉപയോഗിച്ച് മുറിയിലെ ചൂട് കുറയ്ക്കാം എന്നതാണ് ഈ പുതിയ ‘ടിപ്പ്’.
|
പരന്ന വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിലോ ഐസ്‌ക്രീം പാത്രത്തിലോ രണ്ട് ചിരട്ടകള്‍ വെക്കുക. ഇതിലേക്ക് പാത്രം നിറയെ വെള്ളമൊഴിച്ച് ഫ്രീസറില്‍ വെച്ച് നല്ലതുപോലെ ഐസ് ആക്കിയെടുക്കുക. രാത്രി ഉറങ്ങാന്‍ നേരത്ത് ഈ പാത്രം ഒരു ബക്കറ്റ് വെള്ളത്തില്‍ ഇറക്കിവെച്ച് ഫാനിന് നേരെ താഴെയായി വെയ്ക്കുക. ഐസ് ഉരുകുമ്പോള്‍ ഉണ്ടാകുന്ന തണുത്ത വായു ഫാന്‍ വഴി മുറിയിലാകെ പടരുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിവരം.
മുറിയിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിലൂടെയും ചൂട് നിയന്ത്രിക്കാം. ജനാലകള്‍ തുറന്നിട്ട് അതിനടുത്തായി ടേബിള്‍ ഫാന്‍ പുറത്തേക്ക് തിരിച്ചു വെക്കുന്നത് മുറിക്കുള്ളിലെ ചൂട് വായുവിനെ പുറന്തള്ളാന്‍ സഹായിക്കും. സീലിങ് ഫാന്‍ ഓഫ് ചെയ്തുകൊണ്ട് ഇത്തരത്തില്‍ ചെയ്യുന്നത് വായു തണുപ്പിക്കാന്‍ ഉപകരിക്കും. അമിത വൈദ്യുതി ചിലവില്ലാതെ സാധാരണക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മാര്‍ഗ്ഗമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.





