22
Apr 2026
Fri
22 Apr 2026 Fri

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 9 ആയി.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപകരും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയതായിരുന്നു സംഘം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിക്ക് ആണ് സംഘം ഒരു ദിവസത്തെ വിനോദ യാത്ര പുറപ്പെട്ടത്. ഇന്ന് രാത്രി സംഘം തിരിച്ചു എത്തേണ്ടതായിരുന്നു. നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.