19
Apr 2026
Sun
19 Apr 2026 Sun
idukki accident

ഇടുക്കി: ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. മണ്ണത്തൂര്‍ സ്വദേശി സാറാമ്മ ആറു മാസം പ്രായമായ നിക്കു എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ജീപ്പിലെ യാത്രക്കാരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. നാരകകാനത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കൂത്താട്ടുകുളം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വിവാഹശേഷം തൊട്ടടുത്തുള്ള വ്യുപോയിന്റ് കാണാന്‍ പോയ സംഘം തിരിച്ചു വരുമ്പോഴായിരുന്നു അപകടം. 200 ലേറെ അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഏപ്രില്‍ മൂന്നിന് അടിമാലി ചിന്നപ്പാറക്കുടിയില്‍ ജീപ്പ് താഴേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദുഃഖ വെള്ളിയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍പ്പെട്ടത്.