22
Apr 2026
Thu
22 Apr 2026 Thu
bengaluru malayali death

ബെംഗളൂരുവില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നാണ് മരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് സുഹൃത്തുക്കളോടൊപ്പമാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒപ്പമുള്ളവര്‍ കോളജില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു.

കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.