30
Apr 2026
Thu
30 Apr 2026 Thu
two sisters found dead in Kanyakumari

യുഎസിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ രണ്ട് സഹോദരിമാർ കന്യാകുമാരിയിൽ കടലിൽ മരിച്ച നിലയിൽ. കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി അമേരിക്കയിലായിരുന്ന ഇവർ അടുത്തിടെയാണ് നാട്ടിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാമേശ്വരവും മധുരയും സന്ദർശിച്ച ശേഷം ഏപ്രിൽ 26ന് കന്യാകുമാരിയിലെത്തിയ ഇരുവരും ഹോട്ടലിൽ മുറിയെടുത്തു തങ്ങുകയായിരുന്നു. രണ്ട് ദിവസമായി ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ അധികൃതർ കന്യാകുമാരി പോലീസിൽ പരാതി നൽകിയിരുന്നു.

കടലിൽ പോയി മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ വാവതുറൈ ഭാ​ഗത്ത് പാറക്കെട്ടുകൾക്കിടയിൽ നിന്ന് രണ്ടുപേരുടെയും മൃതദേഹങ്ങൾ കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ALSO READ: തൃശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി