Kerala election result ആദ്യ രണ്ട് മണിക്കൂറിലെ ഫല സൂചനകള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് സുനാമി. നിലവില്‍ യുഡിഎഫ് 91 സീറ്റുകളും എല്‍ഡിഎഫ് 45 സീറ്റുകളിലും മുന്നിലാണ്. എന്‍ഡിഎ നാല് സീറ്റുകളില്‍ അപ്രതീക്ഷിത മുന്നേറ്റം നേടി.
|
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഒരു ഡസനിലധികം മന്ത്രിമാര്‍ പിന്നിലാണ്. വിഡി സതീശന്‍ ഒരു തവണ പിന്നോട്ട് പോയെങ്കിലും പിന്നീട് ലീഡ് തിരിച്ചുപിടിച്ചു.
ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വി.പി.അബ്ദുള്‍ റഷീദ് ആദ്യ റൗണ്ടില്‍ 2500ലേറെ വോട്ടിന്റെ ലീഡാണ്് നേടിയത്. മന്ത്രിമാരായ വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, പി.പ്രസാദ് തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ പിന്നിലായി. പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടില്‍ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാര്‍ഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



