14
May 2026
Mon
14 May 2026 Mon
Kerala expat wins 64 crore rupees in Big Ticket ruffle

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളിക്ക് 64 കോടിയിലേറെ രൂപ സമ്മാനം. ദുബയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അല്ലിപ്ര വളപ്പില്‍ അബ്ദുല്‍ റഷീദിനാണ് 2.5 കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 വര്‍ഷമായി യുഎഇയില്‍ പ്രവാസിയാണ് അബ്ദുല്‍ റഷീദ്. ആറു വര്‍ഷമായി ബിഗ് ടിക്കറ്റില്‍ താന്‍ ഭാഗ്യം പരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറയുന്നു. കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് സമ്മാനത്തുക ചെലവഴിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അബൂദബിയില്‍ 16 വര്‍ഷമായി ഡ്രൈവര്‍ ജോലി നോക്കുന്ന മലയാളി അഷ്‌റഫ് അബ്ദുല്ലയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലാന്‍ഡ് റോവര്‍ കാര്‍ സമ്മാനം ലഭിച്ചു. ഒട്ടേറെ മലയാളികളാണ് ഇതിനകം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരന്‍മാരായി മാറിയിട്ടുള്ളത്.

ALSO READ: തിരിച്ചടി നേരിട്ട് പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക