തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ അവസാനനിമിഷം വരെ നീണ്ട വാശിയേറിയ പോരിനൊടുവില്‍ ജയിച്ചുകയറി യുഡിഎഫിന്റെ കെ മുരളീധരന്‍. എല്‍ഡിഎഫിന്റെ വി കെ പ്രശാന്തിനെ 2796 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ മുരളീധരന്‍ തന്റെ പഴയ മണ്ഡലം തിരികെ പിടിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ മൂന്നാം സ്ഥാനത്തിലൊതുങ്ങി.
|
2019ല്‍ കെ മുരളീധരന്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ി.കെ പ്രശാന്ത് ഇവിടെ വിജയിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വി കെ പ്രശാന്ത് ജയിച്ചു. അന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷ് 39,000ത്തിലധികം വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായര്‍ 35,000ത്തിലധികം വോട്ടുകളും നേടിയിരുന്നു. കെ മുരളീധരനെ ഇറക്കി വട്ടിയൂര്‍ക്കാവ് പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കം ഇത്തവണ ഫലം കാണുകയും ചെയ്തു.
ALSO READ: ടി പി രാമകൃഷ്ണനെ പേരാമ്പ്രയില്‍ തൂക്കി; ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ ആവാന്‍ ഫാത്തിമ തഹ്‌ലിയ


