നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ ഈ നീക്കം ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വകവയ്ക്കാതെ വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിച്ച്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയ ബിന്ദു കൃഷ്ണ കൂപ്പുകൈകളോടെ ഇവിടെ നിന്ന് കടന്നുപോയി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം.
|
മാധ്യമങ്ങള്‍ക്കു മുമ്പാകെ ബിന്ദുകൃഷ്ണയെ വരവേല്‍ക്കാനായാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായത്.
ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ബിന്ദു കൃഷ്ണ ശ്രമിച്ചപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് ഇവരെ ആലിംഗനം ചെയ്യാനാണ് ശ്രമിച്ചത്. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ALSO READ: സുനിതയെ ബംഗളുരുവില്‍ മര്‍ദ്ദിച്ചുകൊന്ന ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍


