13
May 2026
Fri
13 May 2026 Fri
two arrested for raping woman in knife poing in Kochi after beating her boy friend

കൊച്ചിയില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ബഹുനിലക്കെട്ടിടത്തിലേക്ക് ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കത്തികാട്ടി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം പരവൂര്‍ സ്വദേശി രാഹുല്‍, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി അരൂര്‍ സ്വദേശി സഞ്ജയ്ക്കായാണ് പോലീസ് തിരച്ചില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആണ്‍സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഗരത്തില്‍ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഫോട്ടലില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി പൂര്‍ണനഗ്‌നായി ഓടി രക്ഷപ്പെടുകയായിരുന്നു.

രാത്രിയിലാണ് യുവതി ആണ്‍സുഹൃത്തിനൊപ്പം കെട്ടിടത്തിലെത്തിയത്. ഈ സമയം താഴത്തെ നിലയില്‍ മദ്യപിക്കുകയായിരുന്നു പ്രതികള്‍. യുവതിയും ആണ്‍സുഹൃത്തും മുകളിലെ നിലയിലേക്ക് പോയതോടെ പ്രതികള്‍ പിന്നാലെ ചെല്ലുകയും ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

ആണ്‍സുഹൃത്തിന്റെ ബാഗും പ്രതികള്‍ പിടിച്ചുവാങ്ങിയിരുന്നു. ബാഗ് നഷ്ടപ്പെട്ടെന്നും പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസില്‍ പരാതി നല്‍കി. പ്രതികളെ പിടികൂടിയപ്പോഴാണ് പീഡന വിവരം ഇവര്‍ വെളിപ്പെടുത്തിയത്.
നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കുമെന്നും കൊച്ചി പോലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെസി വേണുഗോപാലിനൊപ്പം; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഭൂരിഭാഗവും സതീശനെ കൈവിട്ടു; പട്ടിക പുറത്ത്