13
May 2026
Fri
13 May 2026 Fri
King Cobra caught from inside house

കാസര്‍കോട്ട് വീടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. കാസര്‍കോട് ബന്തടുക്കയിലെ പി കെ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുക്കളയില്‍ നിലത്ത് വച്ചിരുന്ന പാത്രങ്ങള്‍ക്കിടയിലായിരുന്നു രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ടു ഭയന്ന വീട്ടുകാര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ബോവിക്കാനത്തു നിന്ന് എത്തിയ വനംവകുപ്പ് റാപിഡ് റെസ്‌പോണ്‍സ് ടീം പാമ്പിനെ പിടികൂടി കൊണ്ടുപോയി. 8 അടി നീളവും 16 കിലോ ഭാരവുമാണ് പാമ്പിനുണ്ടായിരുന്നത്.

ALSO READ: സ്ത്രീകള്‍ക്ക് സൗജന്യയാത്രയ്ക്ക് വഴിയൊരുക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു