13
May 2026
Fri
13 May 2026 Fri
KSRTC implementing gender ticketing from May 9

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. കെഎസ്ആര്‍ടിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നിഷാന്ത് എസ് ഇതുസംബന്ധിച്ചുള്ള നിര്‍ദേശം എല്ലാ ഡിപ്പോള്‍ക്കും നല്‍കാന്‍ നിര്‍ദേശിച്ച് ഉത്തരവ് പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 9 മുതല്‍ ബസ്സിലെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിതരണം ചെയ്യുന്ന ടിക്കറ്റുകളില്‍ യാത്രക്കാര്‍ പുരുഷനോ സ്ത്രീയോ എന്ന രേഖപ്പെടുത്തുന്നതാണ് ജെന്‍ഡര്‍ ടിക്കറ്റിങ്. കണ്ടക്ടര്‍മാര്‍ 09.05.2026 മുതല്‍ ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ യാത്രക്കാരുടെ ലിംഗം വ്യക്തമാക്കിയിരിക്കണമെന്നാണ് നിര്‍ദേശം.

അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ആദ്യ പടിയാണ് ഈ നടപടിയെന്നാണ് കരുതുന്നത്.

ALSO READ: തിരുവനന്തപുരത്ത് കാല്‍നടയാത്രികയായ നവവധു കാറിടിച്ചുമരിച്ചു; ഭര്‍ത്താവിന് പരിക്ക്