13
May 2026
Sat
13 May 2026 Sat
Kollam native man arrested for sexually assaulted 6 year old girl sleeping in train

പാലരുവി എക്‌സ്പ്രസില്‍ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കൊല്ലം സ്വദേശി പിടിയില്‍. സാനിഷ്(40) ആണ് പോലീസ് പിടിയിലായത്. നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്‌സ്പ്രസില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടത്വ പള്ളിയില്‍ വന്ന് മടങ്ങിയ തമിഴ് തീര്‍ഥാടക കുടുംബത്തിലെ അംഗമാണ് ലൈംഗികാതിക്രമത്തിനിരയായ ബാലിക. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ബാലികയെ പ്രതി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സംഭവം മറ്റൊരു സീറ്റിലുണ്ടായിരുന്ന യാത്രക്കാരി പകര്‍ത്തിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്.

ALSO READ:ഹജ്ജ് യാത്രയ്ക്ക് മുന്‍പ് കുടുംബത്തെ കാണണം; പിഎഫ്‌ഐ നേതാവ് അനീസ് അഹമ്മദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി