കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ശനി പുലര്‍ച്ചെയാണ് അതിക്രമം. സ്റ്റാന്‍ഡിലെ പ്രധാന ഓഫിസിനു പിന്‍വശത്തുള്ള ബെഞ്ചില്‍ ഉറങ്ങിക്കിടന്ന സ്ത്രീയാണ് ലൈംഗികാതിക്രമത്തിനിരയായത്.
|
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ അടുക്കലേക്ക് പ്രതിയെത്തുകയും ഇവരെ ലൈംഗികാതിക്രമത്തിനിരയാക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി അധികൃതര്‍ തുടര്‍ന്ന് കാട്ടാക്കട പോലീസില്‍ പരാതില്‍ നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി.
ALSO READ: വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടിമിന്നോടു കൂടിയ മഴയ്ക്കു സാധ്യത
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022

