13
May 2026
Mon
13 May 2026 Mon
CPIM PB meeting reviews assembly election failure in Kerala

കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പിബി യോഗത്തില്‍ വിലയിരുത്തിയ ശേഷം ജനറല്‍ സെക്രട്ടറി എം എ ബേബി വാര്‍ത്താസമ്മേളനത്തിനാലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും ഇടതുപക്ഷത്തിന് കേരളത്തില്‍ നേരിട്ട തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്രം ശ്രമിച്ചതും ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതും നിസ്സാരമായി കാണാനാവില്ല. പശ്ചിമ ബംഗാളില്‍ കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ എസ് ഐ ആറില്‍ അട്ടിമറി നടന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനെ ‘സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിമൂവല്‍’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; ഇരുപക്ഷവും വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു