16
May 2026
Wed
16 May 2026 Wed
Vijay cancels appoingment of his astrologer as SDO in govt

തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിയമന ഉത്തരവ് പിൻവലിച്ചതായി വിജയ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജ്യോതിഷിയുടെ നിയമനത്തിൽ പുനാരാലോചന നടത്താമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. അതേസമയം ജ്യോതിഷിയുടെ നിയമനത്തിനെതിരായ ഹരജി മദ്രാസ് ഹൈക്കോടതി നാളെയാണ് പരി​ഗണിക്കാനിരുന്നത്.

നിയമനം പിൻവലിച്ച വിജയ് യുടെ നടപടിയെ സഖ്യകക്ഷിയായ സിപിഐഎം സ്വാ​ഗതം ചെയ്തു. തെറ്റ്‌ ചൂണ്ടിക്കാട്ടിയാൽ ഉടൻ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമർശനം ഉൾകൊള്ളുന്നത് ഇനിയും തുടരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു.

ALSO READ: പ്രഖ്യാപനം ഇന്ന് തന്നെ; കെസിക്ക് നാട്ടിലേക്ക് പറക്കാന്‍ ചാര്‍ട്ടേഡ് വിമാനം തയ്യാര്‍; എല്ലാം പാണക്കാട് തങ്ങളെ ഏല്‍പ്പിച്ച് ലീഗ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക