സ്‌കൂളുകളില്‍ ഹിജാബ് അടക്കം മതപരമായ അടയാളങ്ങള്‍ ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. 2022 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. സ്‌കൂള്‍, പ്രീ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥികള്‍ക്കു യൂനിഫോമിനൊപ്പം പരമ്പരാഗതവും മതപരവുമായ ചുരുക്കം വസ്തുക്കള്‍ ധരിക്കുന്നതിന് അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്.
|
ടര്‍ബന്‍, ശിവധാര, രുദ്രാക്ഷ, ഹിജാബ്, മറ്റ് ശിരോവസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതിനാണ് അനുമതി. അതേസമയം യൂനിഫോം ധരിക്കുന്നതിലുള്ള നിബന്ധന സ്‌കൂളുകള്‍ക്കു തുടരാവുന്നതാണ്. പുതിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള മതപരവും പരമ്പരാഗതവുമായ അടയാളങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ ക്ലാസ് മുറികളിലോ പരീക്ഷാ ഹാളിലോ അക്കാദമിക് പരമായ മറ്റുപരിപാടികളിലോ സംബന്ധിക്കുന്നതില്‍ തടയാന്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്.
ALSO READ: പുതിയ മന്ത്രിയെ കാത്തിരിക്കാനാവില്ല; എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും


