നടൻ ദുൽഖർ സൽമാന്റെ മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടത്തു. ഓപറേഷൻ നുംഖൂറിന്റെ ഭാഗമായാണ് നടപടി. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് ദുൽഖർ സൽമാന്റെ നിസാന്‍ പട്രോള്‍ വാഹനം കസ്റ്റഡിയിലെടുത്തത്. ദുൽഖറിന്റേതടക്കം ആകെ ഏഴുവാഹനങ്ങളാണ് കസ്റ്റംസ് പുതുതായി പിടിച്ചെടുത്തത്.
ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള വാഹനമാണ് ഇപ്പോൾ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്.
|
നേരത്തേ ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കോടതി നിർദേശത്തെ തുടർന്ന് വിട്ടുനല്‍കിയിരുന്നു. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന നിര്‍ദേശത്തോടെയായിരുന്നു വിട്ടു നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കൂടാതെ തൃശൂരില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാഹനം വിട്ടു നല്‍കാനും തീരുമാനമായിരുന്നു.
ALSO READ: രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തും
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



