15
May 2026
Fri
15 May 2026 Fri
car caught fire

കോഴിക്കോട് പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. സോനയും ഭര്‍ത്താവും ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു കാറിന് തീപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോനയുടെ ഭര്‍ത്താവ് ലാലുവാണ് കാറോടിച്ചിരുന്നത്. വാഹനത്തില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചതോടെ ലാലു വാഹനം നിര്‍ത്തി പുറത്തിറങ്ങി. എന്നാല്‍ കാറിന്റെ പിന്‍സീറ്റിലിരുന്നിരുന്ന സോനയ്ക്കു പുറത്തിറങ്ങാനായില്ല. ഓടിക്കൂടിയ നാട്ടുകാരും ലാലുവും ചേര്‍ന്ന് സോനയെ പുറത്തിറക്കാന്‍ സാധിച്ചില്ല.

വിവരമറിഞ്ഞ് അഗ്നിശമന സേന എത്തിയപ്പോഴേക്കും കാര്‍ കത്തിയമര്‍ന്നിരുന്നു. പൊള്ളലുകളോടെ രക്ഷപ്പെട്ട ലാലു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തീപിടിത്ത കാരണം പോലീസ് അന്വേഷിക്കുകയാണ്.

ALSO READ: ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ