02
May 2026
Sun
02 May 2026 Sun
father arrested for killing 17 year old daughter

17കാരിയായ മകളെ കിണറ്റില്‍ തള്ളിയിട്ട ശേഷം കല്ലെറിഞ്ഞുകൊന്ന അച്ഛന്‍ പിടിയില്‍. കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ് സംഭവം. തിമ്മരായപ്പ എന്നയാളാണ് മകള്‍ മേഘനയെ ക്രൂരമായി കൊലപ്പെടുത്തിയത്. മേഘനയെ കാണാതായി ആഴ്ചകള്‍ക്കു ശേഷമാണ് പ്രതിയെ പിടികൂടുന്നതും കൊലപാതകവിവരം വെളിപ്പെടുന്നതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശീര താലൂക്കിലെ നിമ്പമറഡഹള്ളിയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന മേഘനയെ ഏപ്രില്‍ 16 മുതലാണ് കാണാതായത്. ജോലിക്കുപോയിരുന്ന അമ്മ നിര്‍മല വൈകീട്ട് ആറരയോടെ വീ്ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മേഘനയെ കാണാനില്ലെന്ന് അറിയുന്നത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തിരച്ചിലില്‍ ഫലം കാണാതെ വന്നതോടെ നിര്‍മല പോലീസില്‍ പരാതി നല്‍കി.

മകളുടെ തിരോധാനത്തിനൊപ്പം ഭര്‍ത്താവിനെയും കാണാതായത് നിര്‍മലയില്‍ സംശയം ജനിപ്പിച്ചിരുന്നു. നിര്‍മലയുടെ ബന്ധുവായ യുവാവുമായി മേഘനയുടെ വിവാഹം ഉറപ്പിച്ചത് തിമ്മരായപ്പന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഇയാള്‍ നിരന്തരം വഴക്കിട്ടിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ നിര്‍മല പോലീസിനോടു പങ്കുവച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിമ്മരായമ്മപനെ പിടികൂടുന്നത്. മകളെ കിണറ്റില്‍ തള്ളിയിട്ട ശേഷം കല്ലെറിഞ്ഞുകൊന്നുവെന്നും മൃതദേഹം പുറത്തെടുത്ത ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്നും തിമ്മരായപ്പ പോലീസിനോടു വെളിപ്പെടുത്തി.