21
May 2026
Wed
21 May 2026 Wed
vd satheeshan

സില്‍വര്‍ ലൈന്‍(കെ റെയില്‍) പദ്ധതി നടപ്പാക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കും. കെ റെയില്‍ പദ്ധതിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎസ് സി റാങ്ക്  ലിസ്റ്റുകളുടെ കാലാവധി നീട്ടി

2026 ആഗസ്ത് 31ന് അകം അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് നിയമനം നടക്കാത്തതാണ് ഇത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

100 ദിന കര്‍മപദ്ധതി

യുഡിഎഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി തുടങ്ങുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി. വിഷന്‍ 2031 എന്ന പേര് നല്‍കി, ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കും

ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്ന 100 ദിന കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഈ 100 ദിവസത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. വിവിധ വകുപ്പുകള്‍ ഇതിനുള്ള പ്രൊപ്പോസല്‍ നല്‍കും.

ഹൈക്കോടതി അഡീഷന്‍ അഡ്വ. ജനറല്‍ ആയി അഡ്വക്കറ്റ് മുഹമ്മദ് ഷായെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Silver line (K Rail) project cancelled