21
May 2026
Thu
21 May 2026 Thu
DADI MAR GAYI

കാമുകിയോടൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് വന്‍ തുകയുടെ ബില്ല് കണ്ട് ഞെട്ടി രക്ഷപ്പെട്ട സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുകയാണ്.
തുക കണ്ടയുടന്‍ പരിഭ്രാന്തനായ യുവാവ്, ബില്ലടയ്ക്കാതിരിക്കാന്‍ സിനിമകളെ വെല്ലുന്ന അടവ് പുറത്തെടുക്കുകയായിരുന്നു.
തൊട്ടടുത്ത നിമിഷം ഫോണ്‍ വന്നതായി അഭിനയിച്ച് ‘ദാദി മര്‍ ഗയി’ (മുത്തശ്ശി മരിച്ചോ) എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് ഇയാള്‍ റസ്റ്റോറന്റില്‍ നിന്ന് മിന്നല്‍ വേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവിന്റെ ഈ അപ്രതീക്ഷിത നാടകവും പെട്ടെന്നുള്ള മരണവാര്‍ത്തയും റസ്റ്റോറന്റില്‍ ഉണ്ടായിരുന്നവരെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു.

പ്രണയത്തിലെ വന്‍ ചെലവുകളില്‍ നിന്നും റസ്റ്റോറന്റ് ബില്ലുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ‘അവസാനത്തെ അടവ്’ എന്നാണ് പലരും ഇതിനെ തമാശയായി വിശേഷിപ്പിക്കുന്നത്.
ബില്ല് മേശപ്പുറത്ത് എത്തിയ നിമിഷം തന്നെ യുവാവിന്റെ ‘സര്‍വൈവല്‍ ഇന്‍സ്റ്റിങ്ക്റ്റ്’ ഉണര്‍ന്നു എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. നിലവില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ക്കും ചിരിക്കും വഴിവെച്ചുകൊണ്ട് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി തുടരുകയാണ്.