23
May 2026
Sat
23 May 2026 Sat
RAMESH CHENNITHALA

കേരളത്തില്‍ പിടിമുറുക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കാന്‍ ഓപ്പറേഷന്‍ തൂഫാനുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ 1 മുതല്‍ ഓപ്പറേഷന്‍ തൂഫാന്‍-ദി നാര്‍ക്കോ ഹണ്ട് എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. മയക്ക് മരുന്ന് മാഫിയ പ്രധാനമായും കുട്ടികളെയാണ് ലക്ഷ്യമിടുന്നത് എ്ന്നത് കൊണ്ടാണ് ജൂണ്‍ 1ന് തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന പോലീസ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശ്രദ്ധയില്‍ വരുന്ന വിവരങ്ങള്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേനില്‍ അറിയിച്ചാല്‍ ഉടന്‍ നടപടി. മയക്ക് മരുന്നിന്റെ സ്രോതസ്സ് കണ്ടെത്താന്‍ നടപടി സ്വീകരിക്കും. ഇതിന് വേണ്ടിയുള്ള വിശദമായ പ്രൊജക്ട് തയ്യാറാക്കും. മറ്റ് സംസ്ഥാനത്ത് അടക്കമുള്ള വേരുകള്‍ കണ്ടെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നമ്മുടെ ഡിജിപി ബന്ധപ്പെടും. സിന്തറ്റിക് മയക്ക് മരുന്നും ഹൈബ്രിഡ് കഞ്ചാവും വരുന്ന സ്രോതസ്സ് കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO WATCH

ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കും

പോലീസ് സ്‌റ്റേഷുകള്‍ പൊതുജന സൗഹൃദമാക്കുന്നതിന് സമഗ്രമാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതി പറയാനെത്തുന്നവരെ ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പോലീസ് സ്‌റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളായി മാറുമെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.

സ്റ്റേഷന്‍ പരിസരത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പോലീസ് ചട്ടങ്ങള്‍ പ്രകാരം എത്രയും പെട്ടെന്ന് ഡിസ്‌പോസ് ചെയ്യും.

സ്‌റ്റേഷനുകളില്‍ എസ്‌ഐമാരുടെ അധികാരം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷിതത്വവും സംതൃപ്ത ജീവിതം ഉറപ്പ് വരുത്തുന്നതിനായിരിക്കും പോലീസ് മുന്‍ഗണന. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണും. അത്തരം കുറ്റകൃത്യങ്ങളില്‍ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാവും.

സൈബര്‍ ക്രൈമുകളെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇതിനുള്ള പദ്ധതികള്‍ ഒരുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Operation Thoofan, Kerala police anti narcotic project