24
May 2026
Sat
24 May 2026 Sat
10 year old kidnapped and killed in Coimbatore

തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അയല്‍വാസിയടക്കം രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂരിലെ സുലൂര്‍ മേഖലയിലെ കണ്ണംപാളയം തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കാര്‍ത്തിക്. വീടിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു കാര്‍ത്തിക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പോലീസ് പിടികൂടുന്നതിനിടെ കാര്‍ത്തിക്കിന്റെ ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി