24
May 2026
Sun
24 May 2026 Sun
man committed suicide after kills wife in Kadackal

കൊല്ലം കടയ്ക്കലില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയത് ഇരുവരും വിദേശത്തേക്ക് മടങ്ങിപ്പോവുന്നതിന്റെ തലേദിവസം. അഞ്ചുമുക്ക് സ്വദേശി സുഗതനാണ് ഭാര്യ ലതയെ തലയണ മുഖത്തമര്‍ത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ലതയുടെ മരണം ശ്വാസംമുട്ടിച്ചാണെന്നു വ്യക്തമായത്. ലതയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലും സുഗതന്റേത് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് നിഗമനം. രാത്രി ദമ്പതികള്‍ വഴക്കിട്ടിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മകന്‍ കഴിഞ്ഞദിവസം വിദേശത്തേക്ക് മടങ്ങിയിരുന്നു. സുഗതനും ലതയും മടങ്ങിപ്പോവാനിരിക്കെയാണ് വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്.

ALSO READ: കൗണ്‍സലിങിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവന്ന സൈക്കോളജിസ്റ്റ് അറസ്റ്റില്‍