10
May 2026
Sat
10 May 2026 Sat
Councilor arrested for sexually abusing girl came for counceling

സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവന്ന സൈക്കോളജിസ്റ്റ് അറസ്റ്റില്‍. വര്‍ക്കലയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരന്‍ (69)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ആശുപത്രിയില്‍ കൗണ്‍സിലിങിന് എത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പ്രതി പീഡിപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം ക്ലാസില്‍ എത്തിയപ്പോള്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ എടുത്തും പ്രതിയുടെ നഗ്‌നചിത്രങ്ങള്‍ കാണിച്ചും പീഡനത്തിനിരയാക്കി. സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കള്‍ കുട്ടിയെ മറ്റൊരു സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ സന്തോഷ് സുകുമാരനെ റിമാന്‍ഡ് ചെയ്തു.

ALSO READ: വളാഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് 17കാരനായ മകന്‍ മരിച്ചു