പാകിസ്താനില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനത്തില്‍ 24 മരണം. അമ്പതിലേറെ പേര്‍ക്ക് പരിക്ക്. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
|
ആക്രമണത്തില്‍ ബോഗികള്‍ കീഴ്മേല്‍ മറിയുകയും തീപിടിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ റെയില്‍വേക്ക് സമീപത്തുള്ള വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റി.


