26
May 2026
Tue
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി കായലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയാണ് (80) മരിച്ചത്. കൈകാലുകള്‍ ബന്ധിച്ചിരുന്ന മൃതദേഹത്തിന്റെ കഴുത്തില്‍ കല്ലുകെട്ടിയ നിലയിലായിരുന്നു.
|
തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ ഇവരെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മണല്‍വാരല്‍ തൊഴിലാളികളാണ് കീരിക്കാട് ജെട്ടിക്ക് സമീപം കായലില്‍ മൃതദേഹം കണ്ടത്. പിന്നീട് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരക്ക് എത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി.
തങ്കമ്മ ധരിച്ചിരുന്ന മാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.


