26
May 2026
Tue
26 May 2026 Tue
thanthrik

തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ നിരന്തര ലൈംഗിക പീഡനം. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശി ശരത് ബാബു അറസ്റ്റില്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുടുംബം വീടും പുരയിടവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും തടസ്സപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കുടുംബത്തെ സഹായിക്കാമെന്ന് അവകാശപ്പെട്ട് പ്രതി രംഗത്തെത്തുകയായിരുന്നു. ഇയാള്‍ നടത്തിയ പൂജകള്‍ക്ക് പിന്നാലെ വസ്തു വില്‍പ്പന നടന്നതോടെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് മന്ത്രവാദിയെ വിശ്വാസമായി. പിന്നീട് അമ്മയ്ക്ക് ജാതകവശാല്‍ ദോഷമുണ്ടെന്നും ഇത് മാറാന്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇതിന് അമ്മ കൂട്ടുനില്‍ക്കുകയായിരുന്നു.

2024 ഓഗസ്റ്റിന് ശേഷം കഴിഞ്ഞ ആറേഴ് മാസത്തിനിടയില്‍ വീട്ടില്‍ വെച്ചും തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചും പ്രതി പെണ്‍കുട്ടികളെ പലതവണ പീഡിപ്പിച്ചു. പീഡനവിവരം പെണ്‍കുട്ടികള്‍ സ്‌കൂളിലും ചില സന്നദ്ധ സംഘടനകളിലും അറിയിച്ചതോടെയാണ് പുറത്തറിയുന്നത്.

ഒളിവില്‍ പോയ പ്രതിയെ കിളിമാനൂര്‍ പോലീസാണ് പിടികൂടിയത്. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Tantric in Kilimanoor arrested for sexually assaulting minor sisters