സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ മുഖത്തോടു സാദൃശ്യമുള്ള പോത്തിനെ ബലിനല്‍കില്ല. പോത്തിനെ ബംഗ്ലാദേശ് ദേശീയ മൃഗശാലയിലേക്കു മാറ്റി. ബലിപെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്തിന് 700 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. ട്രംപിന്റെ തലമുടിക്കു സമാനമായി പോത്തിന്റെ തലയിലെ വെള്ള രോമമാണ് ഇത്തരമൊരു സാദൃശ്യത്തിന് കാരണമായത്.
|
പോത്തിന്റെ വീഡിയോയും ചിത്രങ്ങളും അതിവേഗം പ്രചരിക്കുകയും ചെയ്തു. ഡോണാല്‍ഡ്ര് ട്രംപ് പോത്തെന്നാണ് ഇതിനെ ആളുകള്‍ വിശേഷിപ്പിച്ചത്. 38കാരനായ സിയാവുദ്ദീന്‍ മൃദ്ധയാണ് ഈ പോത്തിനെ വിറ്റത്. പോത്ത് ജനശ്രദ്ധയാകര്‍ഷിച്ചതോടെ സര്‍ക്കാര്‍ ഇടപെടുകയും പോത്തിനെ വാങ്ങി ധാക്കയിലെ ബംഗ്ലാദേശ് നാഷനല്‍ മൃഗശാലയിലേക്കു മാറ്റുകയുമായിരുന്നു. പോത്തിനെ കാണാനായി കൂടുതലാളുകള്‍ മൃഗശാലയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ALSO READ: സൗദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹിം നാട്ടിലെത്തി


