നഴ്‌സിങ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനി കര്‍ണാടകയിലെ മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്‍-സിനി ദമ്പതികളുടെ മകള്‍ ആര്യ(18)യാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.
|
മൈസുരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു ആര്യ. കോളജിലെ താമസവും ഭക്ഷണവും പിടിക്കാത്തതിനെ തുടര്‍ന്ന് ആര്യ ഇവിടുത്തെ പഠനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രന്‍ മൈസുരിലെത്തി മകളെയും കൂട്ടി കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആകാശ് ഏക സഹോദരനാണ്.
ALSO READ: ഡോണാല്‍ഡ് ട്രംപ് പോത്തിനെ ബലിയറുക്കില്ല; മൃഗശാലയിലേക്ക് മാറ്റി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





