ദിയാധനം നല്‍കിയതിനാല്‍ വധശിക്ഷ ഒഴിവാക്കപ്പെടുകയും തടവുകാലം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ സൗദി ജയിലില്‍ നിന്ന് സ്വതന്ത്രനായ കോഴിക്കോട് ഫറോഖ് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം നാട്ടിലെത്തി. സമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരാണ് അബ്ദുല്‍ റഹീമിനെ വിമാനത്തില്‍ അനുഗമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അബ്ദുല്‍ റഹിം കരിപ്പൂറില്‍ വിമാനമിറങ്ങിയത്.
|
വലിയ പെരുന്നാള്‍ ദിവസമാണ് അബ്ദുല്‍ റഹീം തന്റെ വൃദ്ധമാതാവിനടുത്തേക്ക് എത്തിയത് എന്നത് മറ്റൊരു സന്തോഷമായി. ഇരുപതു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തിനു ശേഷമാണ് അബ്ദുല്‍ റഹീം മോചിതനായത്. ദിയാധനം നല്‍കിയ ശേഷവും റഹീമിന്റെ മോചനം നീണ്ടതോടെ ഏതാനും മാസം മുമ്പ് സൗദിയിലെത്തി റഹീമിന്റെ മാതാവ് മകനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
ഇതിനു ശേഷവും നിരവധി തവണ കോടതി റഹീമിന്റെ കേസ് പരിഗണിക്കുന്നത് നീട്ടിവച്ചിരുന്നു. ഒടുവില്‍ 20 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയ ശേഷം മോചനമുണ്ടാവുമെന്ന സ്ഥിരീകരണമുണ്ടായി. കഴിഞ്ഞദിവസമാണ് റഹീമിന്റെ ശിക്ഷ പൂര്‍ത്തിയായത്.
ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തുകയും കഴുത്തിന് കീഴ്‌പ്പോട്ടു തളര്‍ന്ന ബാലന്റെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത അബ്ദുല്‍ റഹീം നീണ്ട 20 വര്‍ഷത്തിനു ശേഷമാണ് ഇതാദ്യമായി നാട്ടില്‍ തിരികെയെത്തുന്നത്.
ALSO READ: മോഷ്ടിച്ച സ്വര്‍ണാഭരണം തിരികെ നല്‍കി രക്ഷപെടാന്‍ ശ്രമിച്ച കള്ളനെ പൊക്കി പോലീസ്


