29
May 2026
Fri
29 May 2026 Fri
PINARAYI AND BINEESH

ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം. മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് മൂന്ന് വര്‍ഷത്തിനുശേഷമാണ് വീണ്ടും പാര്‍ട്ടി അംഗത്വം ലഭിച്ചത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയന്‍ ഇടപെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ആവശ്യവുമായി നാലുതവണയാണ് ബിനീഷ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ പാര്‍ട്ടി കൂട്ടാക്കിയില്ല. അംഗത്വം പുതുക്കി കിട്ടുന്നതിനുവേണ്ടി ബിനീഷ് മുട്ടാത്ത വാതിലുകളില്ല. എന്ത് കൊണ്ട് അംഗത്വം പുതുക്കുന്നില്ല എന്ന ചോദ്യത്തിന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പോലും കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല.

ലഹരിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടര്‍ന്ന്, 2023-ല്‍ കേസില്‍ നിന്നും പൂര്‍ണമായും കുറ്റവിമുക്തനായി. എന്നാല്‍ അതിനുശേഷവും പാര്‍ട്ടി അംഗത്വം പുതുക്കിനല്‍കാന്‍ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനല്‍കാതിരുന്നത്.

ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും കിട്ടിയിരുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനല്‍കാന്‍ ഇപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന്‍ തന്നെ നേരിട്ട് ഇടപെട്ടാണ് ഈ വിഷയത്തില്‍ നീക്കുപോക്കുണ്ടാക്കിയത് എന്നാണ് വിവരം.

Bineesh Kodiyeri reinstated into CPI(M) after a three-year suspension