29
May 2026
Fri
29 May 2026 Fri
former minister TU Kuruvila passed away

കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയുമായ ടി യു കുരുവിള(90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 12ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി ജെ ജോസഫിനെതിരെ വിമാനയാത്രയിലെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിസഭയില്‍ അദ്ദേഹം അംഗമാകുന്നത്. പി ജെ ജോസഫിന്റെ വിശ്വസ്തനായാണ് പി യു കുരുവിള അറിയപ്പെട്ടിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണം പി യു കുരുവിളയ്ക്കെതിരെ വരികയും അദ്ദേഹത്തിനും രാജിവയ്ക്കേണ്ടി വരികയുമാണ് ഉണ്ടായത്.

ALSO READ: നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍